സിഎംഎസ് ഹൈസ്കൂളില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു തുടക്കമായി
1496944
Tuesday, January 21, 2025 12:01 AM IST
എടത്വ: തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ 26 വരെ റവ. തോമസ് നോര്ട്ടന് നഗറില്‍ നടക്കുന്ന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2025 തുടക്കമായി. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെയാണ് മത്സരം.
ജോര്‍ജിയന്‍ ഒളിമ്പ്യന്‍ സ്പോര്‍ട്സ് സെന്റര്‍ ഡയറക്ടര്‍ ജിജി മാത്യു ചുടുക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകന് റെജില്‍ സാം മാത്യു മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള, ട്രഷറര്‍ എബി മാത്യു ചോളകത്ത്, പബ്ളിസിറ്റി കണ്‍വീനര്‍ ജിബി ഈപ്പന്, ഐസക് രാജു, ജേക്കബ് ചെറിയാന്, എസ.്ആര്‍.ജി. കണ്‍വീനര്‍ സാറാമ്മ ലൂക്കോസ്, ആന്‍സി ജോസഫ്, സൂസന് വി. സാനിയേല്‍, സുഗു ജോസഫ്, അന്‍സു അന്നാ തോമസ്, ജീന സൂസന് കുര്യന്, രേഷ്മ ഈപ്പന്, ജെസി ഉമ്മന്‍,എം.കെ. സംഗീത,എ. കൊച്ചുമോള് എന്നിവര്‍ പ്രസംഗിച്ചു.