ധനസമ്പാദനം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള വിദ്യാഭ്യാസം ജീവിതമൂല്യങ്ങൾ നഷ്ടപ്പെടുത്തും: തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത
1497368
Wednesday, January 22, 2025 6:32 AM IST
ചെങ്ങന്നൂര്‍: വിദ്യാഭ്യാസം ധനസമ്പാദനം മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ളതാ ണെങ്കില്‍ ജീവിത മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും മനുഷത്വം ഇല്ലാതാക്കു മെന്നും തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന്റെ വജ്ര ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
വെബ്സൈറ്റിന്റെ ഉദ്ഘാടനം മാത്യു. ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി മുഖ്യ പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ. ഏബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ഡോ.സുബി എലിസബേത്ത് ഉമ്മന്‍ ജൂബിലി പ്രോജക്ട് അവതരിപ്പിച്ചു. ജൂബിലി കലണ്ടറിന്റെ പ്രകാശന കര്‍മം മുന്‍ പ്രിന്‍സിപ്പല്‍ ജോണ്സണ് ബേബിക്ക് നല്കി കൊണ്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
ട്രഷറര്‍ ജോജി ചെറിയാന്, ഡോ.ജേക്കബ് ജോര്‍ജ്, നഗരസഭാ കൗണ്‍സിലര്‍ റിജോ ജോണ്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ഡോ. സുജേഷ് ബേബി, എസ്.പി. ലാല്‍, അഡ്വ. പി.ഇ. ലാലച്ചന്‍ , പ്രഫ. റൂബി മാത്യു, ലിന്‍ജു എലിസബേത്ത് സാമുവേല്‍, വി.കെ. സതീശ്, ഗോപിക പ്രസാദ്, ഡോ. കോശി മത്തായി, എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.