നെല്ലുവില 35 രൂപയാക്കണമെന്ന്
1497378
Wednesday, January 22, 2025 6:33 AM IST
മങ്കൊമ്പ്: നെല്ലു വില കിലോഗ്രാമിന് 35 രൂപയാക്കി വർധിപ്പിക്കണമെന്ന് കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് അവശ്യപ്പെട്ടു. കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 21.50 രൂപ സംഭരണ വില ഉണ്ടായിരുന്നപ്പോൾ സംസ്ഥാന വിഹിതം 7.40 ആയിരുന്നു.
പിണറായി സർക്കാർ ഒൻപതു വർഷം പിന്നിട്ടപ്പോൾ സംഭരണ വില 28.20 മാത്രമായി തുടരുന്നതിനു കാരണം 2016ൽ 7.40 ഉണ്ടായിരുന്ന സംസ്ഥാന വിഹിതം 5.40 ആയി കുറച്ചതുകൊണ്ടാണ്. അരിവില 55 മുതൽ 65 വരെ വർധിച്ച സാഹചര്യത്തിൽ നെല്ലു വില വർധിപ്പിച്ചാലേ കൃഷി ലാഭകരമായി തുടരാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രതാപൻ പറവേലി, ജോസഫ് ചേക്കോടൻ, ഡി. ലോനപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.