ക്ലാസ് കയറ്റ മാനദണ്ഡങ്ങളില്‍ വ്യക്തതവരുത്തണം: കെപിഎസ്ടിഎ
1496948
Tuesday, January 21, 2025 12:01 AM IST
ചേർത്തല: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന് ചേർത്തല വിദ്യാഭ്യാസ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എ. ജോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പുതിയ ക്ലാസ് കയറ്റ രീതിയെക്കുറിച്ചുള്ള വ്യക്തത വരുത്തുക, കഴിഞ്ഞ അധ്യയനവർഷത്തെ എസ്എസ്എൽസി റീവാല്യുവേഷന്റെ പ്രതിഫലം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
മികച്ചനേട്ടം കൈവരിച്ച സംസ്ഥാന മീഡിയസെൽ കൺവീനർ പി.ആർ. രാജേഷിനെയും ബാബു രാമചന്ദ്രനെയും ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് ടി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ഡി. അജിമോൻ, എ.ജെ. ഡൊമിനിക് സെബാസ്റ്റ്യൻ, സോണി പവേലിൽ, വി. ശ്രീഹരി, ഇ.ആർ. ഉദയകുമാർ, കെ.ജെ. യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ടി.പി.ജോസഫ്-പ്രസിഡന്റ്, എ.ജെ. ഡൊമിനിക് സെബാസ്റ്റ്യൻ-സെക്രട്ടറി, ജോമി ജോസഫ്-ട്രഷറർ.