പുതുവത്സര സന്തോഷങ്ങള്‍ പങ്കുവച്ച് ചങ്ങാതിക്കൂട്ടം
1491721
Wednesday, January 1, 2025 11:23 PM IST
എടത്വ: ബിആര്‍സി തലവടിയുടെയും ഡിബിഎച്ച്എസ്എസ് തകഴി സ്കൂളിന്റെയും നേതൃത്വത്തില്‍ ഭിന്നശേഷി സൗഹൃദ ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടി ജിംഗിള്‍ ബെല്‍സ് 2025 നടത്തി.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആദിത്യന് ഗിരീഷിന്റെ വസതിയില്‍ നടന്ന പരിപാടി തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിന്ധു ജയപ്പന്‍ അധ്യക്ഷത വഹിച്ചു. ബിആര്‍സി ട്രെയിനര്‍ ഷിഹാബ് നൈന, സ്കൂള്‍ പ്രഥമാധ്യാപിക ജെ. ലീന, വരദകുമാരി, ഐസിഡിഎസ് മെമ്പര്‍മാര്‍, സിആര്സിസിമാരായ മായാലക്ഷ്മി അമ്മ, അജിതകുമാരി, സ്പെഷല്‍ എഡ്യൂക്കേറ്റര്‍ സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കലാപരിപാടികളും നടത്തി. കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനവും വിതരണം ചെയ്തു.