നെയ്തല്‍ ഡി. അന്സേരയ്ക്കു മികച്ച നേട്ടം
1491715
Wednesday, January 1, 2025 11:23 PM IST
ആലപ്പുഴ: ഡിസംബര്‍ 28 മുതല്‍ 30 വരെ തീയതികളില്‍ മധുരയില്‍ നടന്ന അന്താരാഷ്ട്ര ഫിഡെ റേറ്റഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ സെവന് കാറ്റഗറിയില്‍ ആലപ്പുഴ സ്വദേശി നെയ്തല്‍ ഡി. അന്സേരയ്ക്ക് നാലാം സ്ഥാനം.
തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ സഹകരണത്തോടെ ആനന്ദി ചെസ്് അക്കാഡമിയാണ്് മത്സരം സംഘടിപ്പിച്ചത്. ശ്രീലങ്ക, സിങ്കപ്പൂര്‍, മൊറോക്കോ, യുഎസ്എ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കം 959 പേരാണ് പങ്കെടുത്തത്. തുമ്പോളി മാതാ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ നെയ്തല്‍ ആലപ്പുഴ പൂന്തോപ്പ് സ്വദേശികളായ ധീരേഷ് അന്സേര- സിമി ദമ്പതികളുടെ മകനാണ്.