ചെങ്ങന്നൂരിൽ വൻ ലഹരിമരുന്ന് വേട്ട
1491710
Wednesday, January 1, 2025 11:23 PM IST
ചെങ്ങന്നൂർ: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരിമരുന്ന് വ്യാപനം തടയാൻ നടത്തിയ വ്യാപക പരിശോധനയിൽ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി.യുടെ നേതൃത്വത്തിൽ കഞ്ചാവ് പിടിച്ചെടുത്തു.
പാണ്ടനാട് കളത്തറ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ KL-62-B-818 നമ്പർ കാറിൽനിന്നാണ് 1.69 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ എണ്ണക്കാട് സ്വദേശിയായ സാജൻ മാത്യു (31) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾ മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്.
പിടിയിലായ കഞ്ചാവ് പാർട്ടികളിൽ വിതരണം ചെയ്യാനായിരുന്നു കൊണ്ടുവന്നത്.
പിടികൂടിയ കഞ്ചാവ്, വാഹനം, പ്രതി എന്നിവയെ കസ്റ്റഡിയിലെടുത്തു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രവറ്റീവ് ഓഫീസർമാരായ റഫീഖ്, അശ്വിൻ, ഷാജഹാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ രാജേഷ്, ഗോകുൽ, ശ്രീരാജ്, ശ്രീജിത്ത്, ശ്രീക്കുട്ടൻ, വിഷ്ണു വിജയൻ, ബിനു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഉത്തരാ നാരായണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.