ചാരായവുമായി രണ്ടു യുവാക്കൾ പിടിയിൽ
1491708
Wednesday, January 1, 2025 11:23 PM IST
ഹരിപ്പാട്: കരുവാറ്റ ഊട്ടുപറമ്പ് ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 15 ലിറ്റർ ചാരായവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. കരുവാറ്റ വടക്ക് പതിനേഴിൽ വീട്ടിൽ ബി. രാജീവിന്റെ കൈയിൽനിന്നു 10 ലിറ്റർ ചാരായവും കരുവാറ്റ ചാമുപ്പറമ്പിൽ വടക്കതിൽ എം.അരുണി(26)നെ അഞ്ചു ലിറ്റർ ചാരായവുമായാണ് കാർത്തികപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. അക്ബർ, എം. ബൈജു. പ്രിവന്റീവ് ഓഫീസർമാരായ ടി. ടോണി, അനീഷ് ആന്റണി, സിവിൽ എക്സൈസ് ഓഫീസർ അഗസ്റ്റിൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വീണ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.