കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് എടിഎം കൗണ്ടര്‍ സ്ഥാപിക്കണം: ചമ്പക്കുളം വികസനസമിതി
1491720
Wednesday, January 1, 2025 11:23 PM IST
ആലപ്പുഴ: കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് എടിഎം കൗണ്ടര്‍ സ്ഥാപിക്കണമെന്ന് ചമ്പക്കുളം വികസന സമിതി.
കുട്ടനാട് താലൂക്ക് ആസ്ഥാനമായ മങ്കൊമ്പ് തെക്കേക്കരയില്‍ കുട്ടനാട് താലൂക്ക് ഓഫീസ് ഉള്‍പ്പടെ 18 ഓളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്, കൂടാതെ എംഎസ് സ്വാമിനാഥന് നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ് സബ്ബ് ട്രഷറി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പുളിങ്കുന്ന് പോലീസ് സ്റ്റേഷന്, ചമ്പക്കുളം വില്ലേജ് ഓഫീസ് എന്നീ സര്‍ക്കാര്‍ ഓഫീസുകളും കുട്ടനാട് താലൂക്ക് ഗവൺമെന്റ്് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്ന ഈ പ്രദേശത്ത് ബാങ്ക് ശാഖയോ എടിഎം കൗണ്ടറോ ഇല്ലാത്തതുമൂലം ഈ ഓഫീസുകളിലെ ജീവനക്കാര്‍ക്കും ഈ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്ന പൊതുജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യം പരിഗണിച്ച് കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ഒരു എടി എം കൗണ്ടര്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ലീഡ് ബാങ്ക് മാനേജര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. പ്രസിഡന്റ്് ഡി. തങ്കച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അഗസ്റ്റിന് ജോസ് പ്രമേയം അവതരിപ്പിച്ചു. കെ. കെ. ശശിധരന്, സാബു ഗ്രിഗരി, കെ. മുരളി, എ. എസ്. സിന്ധുമോള്‍, ബി. ഹരികുമാര്‍ എന്നിവര്‍ സമിതി യോഗത്തില്‍ പ്രസംഗിച്ചു.