വെപ്പ് എ ഗ്രേഡ് വള്ളം നെപ്പോളിയന് നീരണഞ്ഞു
1491718
Wednesday, January 1, 2025 11:23 PM IST
എടത്വ: തലവടി ചുണ്ടന്റെ നാട്ടില്‍നിന്നു പുതുവത്സര ദിനത്തില്‍ വെപ്പ് എ ഗ്രേഡ് വള്ളമായ നെപ്പോളിയന് നീരണഞ്ഞു. നെപ്പോളിയന് വെപ്പ് എ ഗ്രേഡ് വള്ളത്തിന്റെ നീരണിയല്‍ ചടങ്ങിന് മൂന്നോടിയായി നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് തലവടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. റോബിന് വര്‍ഗീസ് നേതൃത്വം നല്കി. നീരണിയല്‍ ചടങ്ങ് മുഖ്യ ശില്പി സാബു നാരായണന് ആചാരിയുടെ നേതൃത്വത്തില്‍ നടന്നു.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്തംഗം ബിനു സുരേഷ്, തലവടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഇ. ഏബ്രഹാം, തലവടി ചുണ്ടന് വള്ളം സമിതി പ്രസിഡന്റ് ഷിനു എസ്. പിള്ള, ജനറല്‍ സെക്രട്ടറി റിക്സണ് എടത്തില്‍, ട്രഷറര്‍ അരുണ്‍ പുന്നശേരില്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജോമോന് ചക്കാലയില്‍, വൈസ് പ്രസിഡന്റ് പ്രിന്‍സ് ഏബ്രഹാം, പീറ്റര്‍ പാലത്തിങ്കല്‍, ഫിനാന്‍സ് കണ്‍വീനര്‍ ഷിക്കു കുര്യന് അമ്പ്രയില്, മീഡിയ കണ്‍വീനര്‍ ഡോ. ജോണ്സണ് വി. ഇടിക്കുള തുടങ്ങിയവര്‍ പങ്കെടുത്തു.