അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂൾ 120-ാം വർഷത്തിലേക്ക്
1491712
Wednesday, January 1, 2025 11:23 PM IST
ചേർത്തല: താലൂക്കിലെ ഏറ്റവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂൾ 120-ാം വർഷത്തിലേക്ക്. 120-ാം വർഷത്തിൽ 120 ദിവസം നീളുന്ന വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് പ്രിൻസിപ്പൽ കെ.ജെ. നിക്സൺ, പ്രഥമാധ്യാപകൻ പി.എ. ജാക്സൺ, പിടിഎ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ, പ്രോഗ്രാം കൺവീനർ അലോഷ്യസ് ജോസഫ്, ജനറൽ കൺവീനർ കെ.ഡബ്ല്യു. സെബാസ്റ്റ്യൻ, പി.എ. എസ്താപ്പൻ, അജു പി. ബഞ്ചമിൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മൂന്നിന് രാവിലെ 11ന് കൃതജ്ഞതാബലിയും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും.
ആറിനു വൈകുന്നേരം 4.30ന് 120 അമ്മമാരുടെ മെഗാതിരുവാതിര. അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. സ്കൂൾ മനേജരും അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടറുമായ റവ.ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ അധ്യക്ഷനാകും. സിനിമാതാരം വിനയ്ഫോർട്ട് മുഖ്യാതിഥിയാകും. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ മുഖ്യപ്രഭാഷണം നടത്തും. ഡിഇഒ റോഷ്ന അലിക്കുഞ്ഞ് പ്രതിഭകളെ ആദരിക്കും.120 ദിവസം വായനാവസന്തം പരിപാടി നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.