ആശീര്‍വാദ കര്‍മം
1491719
Wednesday, January 1, 2025 11:23 PM IST
ആലപ്പുഴ: സഹൃദയ ആശുപത്രിയില്‍ നവീകരിച്ച ഡെര്‍മറ്റോളജി ആന്‍ഡ് കോസ്മെറ്റോളജി ഡിപ്പാര്‍ട്ട്മെന്റിന്റെയും നൂതന ലേസര്‍ മെഷീന്റെയും ആശീര്‍വാദകര്‍മം ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് മാളിയേക്കല്‍ നിര്‍വഹിച്ചു. ഡെര്‍മറ്റോളജി വിഭാഗം ഡോ. മറിയം ജോര്‍ജ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സിനി ആന്റണി, പിആര്‍ഒ മാനേജര്‍ എം. എസ്. യദു എന്നിവര്‍ പ്രസംഗിച്ചു.
അത്യാധുനിക മെഷീനില്‍ കാര്‍ബണ്‍ പീലിംഗും ലേസര്‍ ഹെയര്‍ റിമൂവലും ടാറ്റൂ റിമൂവല്‍ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 15 വരെ നീണ്ടുനില്‍ക്കുന്ന ഡെര്‍മറ്റോളജി ക്യാമ്പിന്റെ ഭാഗമായി കാര്‍ബണ്‍ പീലിംഗിനും ലേസര്‍ ഹെയര്‍ റിമൂവലിനും ടാറ്റൂ റിമൂവലിനും പ്രത്യേക ഇളവുകള്‍ ഉണ്ടായിക്കുന്നതാണ്. മഹാജൂബിലിയുടെ ഭാഗമായി കൈതവനയില്‍ തുടങ്ങുന്ന സഹൃദയ ഹോസ്പിറ്റലിന്റെ അനക്സ് ആശുപത്രി സമുച്ചയ ശിലാസ്ഥാപന ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.