വളമംഗലം തിരുഹൃദയ പള്ളിയിൽ ശദാബ്ദി ആരംഭവും തിരുനാളും
1491713
Wednesday, January 1, 2025 11:23 PM IST
തുറവൂർ: വളമംഗലം തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയ തിരുനാളിന് ഇന്നു കൊടിയേറും. വൈകിട്ട് അഞ്ചിന് ഇടവക ശദാബ്ദി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ ഉദ്ഘാടനമായി ശദാബ്ദി തിരി തെളിക്കലും പ്രാർഥനകളും നടക്കും. പള്ളിപ്പുറം സെന്റ് മേരീസ് ഫോറോന പള്ളി വികാരി ഫാ. പീറ്റർ കണ്ണമ്പുഴ കൊടി ഉയർത്തും. രാവിലെ ഏഴിന് വിശുദ്ധ കുർബാന-ഫാ. ജോസ് കാരത്തുരുത്ത് എംസിബിഎസ്. അഞ്ചുവരെ ആരാധന നടക്കും.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളായി ആചരിക്കുന്ന നാളെ രാവിലെ ആറിന് വികാരി ഫാ. മാത്യു വാരിക്കാട്ടുപാടം ദിവ്യബലി അർപ്പിക്കും. തുടർന്ന് വീടുകളിലേക്ക് വിശുദ്ധന്റെ അമ്പ് എഴുന്നള്ളിപ്പ് നടത്തും.
വേസ്പര ദിനമായ നാലിന് 4.15ന് തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കും. തുടർന്ന് വിശുദ്ധ കുർബാന-ഫാ. വിമൽ കല്ലൂക്കാരൻ. സന്ദേശം- ഫാ. ലിജോ കുറിയേടൻ, വേസ്പര- ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്. തുടർന്ന് പ്രദക്ഷിണം, ആശീർവാദം. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ഏഴിന് വികാരി ഫാ. മാത്യു വാരിക്കാട്ടുപാടം ദിവ്യബലി അർപ്പിക്കും.
വൈകിട്ട് 4.30ന് സെന്റ് മേരീസ് കപ്പേളയിൽനിന്ന് തിരുഹൃദയം എഴുന്നള്ളിപ്പ് നേർച്ച നടക്കും. അഞ്ചിന് തിരുനാൾ കുർബാന-ഫാ. രഞ്ചിത്ത് ചക്കാട്ടിൽ ഒഎഫ്എം കപ്പൂച്ചിൻ. സന്ദേശം-ഫാ. പീറ്റർ കണ്ണമ്പുഴ ഒഎഫ്എം. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. മരിച്ചവരുടെ തിരുനാളായ ആറിന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരി സന്ദർശനം.
ഉഴുവ സെന്റ് അന്നാസ്
പള്ളിയില്‍ തിരുനാള്‍
ചേര്‍ത്തല: ഉഴുവ സെന്റ് അന്നാസ് പള്ളിയില്‍ വിശുദ്ധ അന്നാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ ഏഴിന് വിശുദ്ധ കുർബാന ഫാ. ജയിംസ് തുരുത്തിക്കര കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് പൊതുആരാധന, ആറിന് ദിവ്യകാരുണ്യപ്രദക്ഷിണം, ദിവ്യകാരുണ്യ സന്ദേശം-റവ.ഡോ. പീറ്റർ കണ്ണമ്പുഴ. തുടര്‍ന്ന് തിരുനാൾ കൊടിയേറ്റ്. വികാരി ഫാ. സഖറിയാസ് നെല്ലിക്കുന്നത്ത് കാർമികത്വം വഹിക്കും.
മൂന്നിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, വചനസന്ദേശം- ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ. നാലിന് വൈകുന്നേരം 4.30ന് വിശുദ്ധകുർബാന-ഫാ. ജോയി പ്ലാക്കൽ. വചന സന്ദേശം- ഫാ. ജയ്സൺ കൊളുത്തുവള്ളി. തുടർന്ന് വേസ്പര-ഫാ. ജേക്കബ് കോറോത്ത്. തുടര്‍ന്ന് സെന്റ് ജോർജ് നഗറിലേക്ക് പ്രദക്ഷിണം. അഞ്ചിനു തിരുനാൾദിനം. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന-ഫാ. വിപിൻ കുരിശുതറ. സന്ദേശം-ഫാ. ആൻഡ്രുസ് പുത്തൻപറമ്പിൽ. തുടർന്ന് പ്രദക്ഷിണം, ആറിനു മരിച്ചവരുടെ ഓർമദിനം. രാവിലെ 6.30ന് വിശുദ്ധ കുർബാന. 12ന് എട്ടാമിടം വിശുദ്ധ അന്തോണീസിന്റെ തിരുനാൾ. രാവിലെ ഏഴിന് രൂപം വെഞ്ചരിപ്പ്.