അമ്പതാം വര്‍ഷത്തില്‍ സ്കൂളില്‍ ഒന്നിച്ചുകൂടി പൂര്‍വ വിദ്യാര്‍ഥികള്‍
1491707
Wednesday, January 1, 2025 11:23 PM IST
എടത്വ: പഠിച്ചിറങ്ങിയതിന്റെ അമ്പതാം വര്‍ഷത്തില്‍ അവര്‍ വീണ്ടും സ്കൂളില്‍ ഒന്നിച്ചുകൂടി. സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ 1973-74 എസ്എസ്എല്‍സി ബാച്ചുകാരാണ് അമ്പതു വര്‍ഷത്തിനുശേഷം വീണ്ടും മാതൃകലാലയത്തില്‍ ഒത്തുചേര്‍ന്നത്. ഇവരുടെ ഗോള്‍ഡന്‍ ജൂബിലി സംഗമം മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥിയായ ഫാ. വര്‍ഗീസ് പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.
സംഗമത്തിന്റെ ഓര്‍മയ്ക്കായി സ്കൂളിന് നല്കിയ രണ്ട് ലാപ്ടോപ്പും എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്ന രണ്ടു പേര്‍ക്ക് നല്‍കാനുള്ള കാഷ് അവാര്‍ഡ് തുകയും മാനേജര്‍ ഏറ്റുവാങ്ങി. മുന്‍ പ്രധാന അധ്യാപകന് ടോം ജെ. കൂട്ടക്കര പ്രസംഗിച്ചു. ക്ലാസ് അധ്യാപകരായിരുന്നവരെയും രോഗാതുരമായി കിടപ്പിലായ സഹപാഠികളെയും ഭവനങ്ങളില്‍ എത്തി ആദരിച്ചു.