ആ​ല​പ്പു​ഴ: അ​രൂ​ര്‍ മു​ത​ല്‍ തു​റ​വൂ​ര്‍ വ​രെ ന​ട​ക്കു​ന്ന ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ര​മ​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ സ്ലാ​ബ് കോ​ണ്‍​ക്രീ​റ്റി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​തനി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ പോലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

വ​ട​ക്ക് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന് എ​ഴു​പു​ന്ന ഭാ​ഗ​ത്തേ​ക്കു തി​രി​യേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പി​ല്ല​ര്‍ ന​മ്പ​ര്‍ 188ല്‍ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന യൂ​ട്ടേ​ണ്‍ വ​ഴി​യും എ​ഴു​പു​ന്ന ഭാ​ഗ​ത്തുനി​ന്നും വ​ന്ന ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് തി​രി​യേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പി​ല്ല​ര്‍ ന​മ്പ​ര്‍ 160ല്‍ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന യു ​ടേ​ണ്‍ വ​ഴി ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്.