നൈപുണ്യ കോളജിൽ ദേശീയ റിസർച്ച് കോൺഫറൻസ്
1490204
Friday, December 27, 2024 5:03 AM IST
ചേര്‍ത്തല: നൈപുണ്യ കോളജ് കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ റിസർച്ച് കോൺഫറൻസ് സംഘടിപ്പിച്ചു. കോളജ് അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചാക്കോ കിലുക്കൻ ഉദ്ഘാടനം ചെയ്തു.
കോളജ് അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ലിജോ കുരിയെടൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രഫ. വിനോദ് ചന്ദ്രൻ, കോ-ഓർഡിനേറ്റർ അസി. പ്രഫ. പി.എം. അമൂല്യ എന്നിവർ പ്രസംഗിച്ചു.
അമേരിക്ക ആസ്ഥാനമായ ഫ്യൂസ് മെഷീൻസിലെ നിർമിതബുദ്ധി വിഭാഗത്തിലെ ശാസ്ത്രജ്ഞ ഡോ. മഞ്ജുള ദേവാനന്ദ ഡാറ്റ വിഷ്വലൈസേഷൻ ടെക്നിക്കില്‍ ക്ലാസ് നടത്തി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഗവേഷണ വിദ്യാർഥികൾ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ അവതരിപ്പിച്ചു.