കായലിൽ ചാടിയ ആളുടെ ജഡം കിട്ടി
1490390
Saturday, December 28, 2024 4:47 AM IST
മുഹമ്മ: സർവീസ്ബോട്ടിൽനിന്നു കായലിലേക്ക് ചാടിയ ആളുടെ ജഡം കണ്ടെത്തി. വേമ്പനാട്ട് കായലിന്റെ മധ്യഭാഗത്ത് ബോട്ട് ചാലിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാർഡ് അമ്പിളി നിലയത്തിൽ ഉദയൻ (തമ്പി-56) ആണ് കായലിലേക്ക് ചാടിയത്. ഫയർഫോഴ്സും സ്കൂബാ ടീം അംഗങ്ങളും ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇന്നലെ ഒരു മണിയോടെ ജഡം കിട്ടിയത്.
വ്യാഴാഴ്ച രാത്രി 7. 30 നാണ് ഉദയൻ ചാടിയത്. കുമരകത്തിൽനിന്ന് ബോട്ട് പുറപ്പെട്ട് നടുക്കായലിൽ എത്തിയപ്പോഴാണ് ചാടിയത്. ഏഴുമുതൽ ഉദയനെ കാണാതായിരുന്നു. തുടർന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
മുന്നോട്ടുപോയ ബോട്ട് തിരിച്ചെത്തിച്ച് അപകടസ്ഥലത്ത് നങ്കൂരമിട്ട് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പോലീസ് സംഘവും ചേർത്തലയിൽനിന്നുള്ള ഫയർ ഫോഴ്സ് സംഘവും തിരച്ചിൽ നടത്തിയിരുന്നു. അമ്പിളിയാണ് ഭാര്യ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, മീനാക്ഷി.