റേഷൻകടയിൽനിന്ന് പണം മോഷ്ടിച്ചു
1490744
Sunday, December 29, 2024 5:21 AM IST
ഹരിപ്പാട്: റേഷൻകടയിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി. ആറാട്ടുപുഴ തറയിൽക്കടവ് എ.ആർ.ഡി. 99-ാം നമ്പർ റേഷൻ കടയിൽനിന്നാണ് പതിനായിരം രൂപ നഷ്ടപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഉടമ ബേബി കട അടച്ചു പോയപ്പോൾ ഷട്ടർ താഴ്ത്തിയതല്ലാതെ താഴിട്ടു പൂട്ടിയിരുന്നില്ല.
തിരികെ നാലുമണിയോടെയെത്തി കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ 20നു രാത്രി ആറാട്ടുപുഴ കള്ളിക്കാട് പള്ളിക്കടവ് എ.ആർ.ഡി. 103-ാം നമ്പർ റേഷൻ കടയിൽനിന്ന് എണ്ണായിരം രൂപ അപഹരിച്ചിരുന്നു.