സുനാമി രണ്ടാം പാക്കേജ് നടപ്പിലാക്കണം: ടി.ജെ. ആഞ്ചലോസ്
1490205
Friday, December 27, 2024 5:03 AM IST
ഹരിപ്പാട്: സുനാമി ദുരിതബാധി തർക്കായി രണ്ടാം പാക്കേജ് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ആറാട്ടുപുഴ പെരുമ്പളളി സുനാമി സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഞ്ചലോസ്.
സന്നദ്ധ സംഘടനകൾ നിർമിച്ച സുനാമി ഭവനങ്ങളിൽ പലതും 20 വർഷങ്ങൾക്കുശേഷം താമസയോഗ്യമല്ലാത്തതായി. ഇവ പുനർനിർമിക്കുന്നതിനുള്ള പദ്ധതിക്ക് പ്രഥമപരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ബി. ദിലീപ് കുമാർ അധ്യക്ഷനായി.
എഐടിയുസി സംസ്ഥാന സെക്രട്ടറി എ. ശോഭ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ ജന. സെക്രട്ടറി വി.സി. മധു, സിപിഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി.വി. രാജീവ്, ജെസി ശശിധരൻ, ബി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.