സിപിഎം ജില്ലാ സമ്മേളനം ജനുവരി 10ന് തുടങ്ങും
1490741
Sunday, December 29, 2024 5:21 AM IST
ഹരിപ്പാട്: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ജനുവരി 10, 11,12 തീയതികളിൽ ഹരിപ്പാട്ട് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പത്തിനു രാവിലെ പത്തിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ശബരീസ് കൺവൻ ഷൻ സെന്റർ) നടക്കുന്ന പ്രതിനിധി സമ്മേളനവും 12നുവൈകിട്ട് സീതാറാം യെച്ചൂരി നഗറിൽ (മാധവ ജംഗ്ഷനിലെ മണ്ണാറശാല ഗ്രൗണ്ട്) നടക്കുന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാ-കായിക രചനാ മൽസരങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും.
ഇന്നലെ വൈകിട്ട് നാലിന് എസ് ആൻഡ് എസ് ഓഡിറ്റോറിയത്തിൽ നടന്ന വനിത സെമിനാർ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സി.എസ്.സുജാത അധ്യക്ഷത വഹിച്ചു. സിനിമാ-സീരിയൽ താരം ഗായത്രി വർഷ മുഖ്യപ്രഭാഷണം നടത്തി. പി.കെ.മേദിനി മുഖ്യാതിഥിയായിരുന്നു.