കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്കു പരിക്കേറ്റു
1490401
Saturday, December 28, 2024 4:59 AM IST
കായംകുളം: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കു കാറിടിച്ചതിനെത്തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കു പരിക്കേറ്റു. മുതുകുളം തെക്ക് മായിക്കൽ ട്രാൻഫോർമറിനു സമീപമായിരുന്നു അപകടം.
മുതുകുളം തട്ടാരമുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ വാവച്ചനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.