തിരുനാളിനു കൊടിയേറി
1490398
Saturday, December 28, 2024 4:59 AM IST
മുഹമ്മ: പൊള്ളേത്തൈ തിരുക്കുടുംബ ദേവാലയത്തിലെ ദർശനത്തിരുനാളിന് വികാരി ഫാ. ജിബി നെറോണയുടെ കാർമികത്വത്തിൽ കൊടിയേറി. കൊടിയേറ്റിന് മുന്നോടിയായി കടപ്പുറത്തെ കുരിശടിയിൽനിന്ന് പ്രസുദേന്തിമാരെ ആനയിച്ചു. ദിവ്യബലി, വചനപ്രഘോഷണം, ലിറ്റനി, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരുന്നു.
ഇന്ന് രാവിലെ 5.10ന് നടതുറക്കൽ, ദിവ്യബലി, ജപമാല, ലിറ്റനി, പരിശുദ്ധ കുർബാനയുടെ ആശീർ വാദം, വേസ്പര, പ്രദക്ഷിണം. തിരുനാൾ ദിനമായ നാളെ ദിവ്യബലി, തിരുനാൾ ദിവ്യബലി, തിരുനാൾ പ്രദക്ഷിണം, ലിറ്റനി, പരിശുദ്ധ കുർബാനയുടെ ആശീർവാദം.