കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് പുറപ്പെട്ടു
1490738
Sunday, December 29, 2024 5:11 AM IST
മാവേലിക്കര: കണ്ടക്ടർ ഇല്ലാതെ കെഎസ്ആർടിസി ബസ് സഞ്ചരിച്ചു. കണ്ടക്ടർ ഇല്ലെന്നും മനസിലായപ്പോൾ ബസ് തിരികെ ഡിപ്പോയിലെത്തി കണ്ടക്ടറെ കയറ്റി യാത്ര പുനരാരംഭിച്ചു.
മാവേലിക്കര ഡിപ്പോയിൽനിന്നു പുലർച്ചെ അഞ്ചിനു കൊടുങ്ങല്ലൂരിനു പുറപ്പെട്ട കെഎസ്ആർടിസി ബസാണ് കണ്ടക്ടർ ഇല്ലാതെ തട്ടാരമ്പലത്തിനു സമീപം വരെ എത്തിയത്.
യാത്രക്കാർക്കെല്ലാം ടിക്കറ്റ് നൽകിയ ശേഷം ദീർഘദൂരയാത്രയാ യതിനാൽ കൂടുതൽ ചില്ലറ വാങ്ങാനായി കണ്ടക്ടർ ഓഫീസിലേക്ക് പോയി. ഇതറിയാതെ കൃത്യം 5നു ബസ് പുറപ്പെടുകയായിരുന്നു.