മാ​ധ്യ​മവാ​ര്‍​ത്ത അ​ടി​സ്ഥാ​ന ര​ഹി​തം; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും

ആ​ല​പ്പു​ഴ: മ​ക​നെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യി​ട്ടി​ല്ലെ​ന്ന് യു. ​പ്ര​തി​ഭ എം​എ​ല്‍​എ. മാ​ധ്യ​മവാ​ര്‍​ത്ത അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍​ന്ന് ഇ​രു​ന്ന​പ്പോ​ള്‍ ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ക​നെ എ​ക്‌​സൈ​സ് ചോ​ദ്യം ചെ​യ്ത​തെ​ന്നും അ​വ​ര്‍ ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ല്‍ മ​ക​നും എം​എ​ല്‍​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വ്യാ​ജ വാ​ര്‍​ത്ത ന​ല്‍​കി​യ മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഒ​രു​ കു​ഞ്ഞും തെ​റ്റാ​യ വ​ഴി​യി​ല്‍ പോ​ക​രു​തെ​ന്ന് ക​രു​തു​ന്ന അ​മ്മ​യാ​ണ് താ​ന്‍. ഇ​ല്ലാ​ത്ത വാ​ര്‍​ത്ത​ കൊ​ടു​ത്ത മാ​ധ്യ​മ​ങ്ങ​ള്‍ അ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തേ യു. ​പ്ര​തി​ഭ​യു​ടെ മ​ക​ന്‍ ക​നി​വ് (21) ക​ഞ്ചാ​വ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു.

കു​ട്ട​നാ​ട് എ​ക്സൈ​സ് സ്‌​ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ ഒ​ന്‍​പ​തം​ഗ സം​ഘ​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ ക​നി​വും ഉ​ള്‍​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ക​നി​വി​നെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​താ​യാ​ണ് പു​റ​ത്തുവ​രു​ന്ന വി​വ​രം. അ​ഭി​ഷേ​ക് എ​ന്ന സു​ഹൃ​ത്തി​ന്‍റെ പോ​ക്ക​റ്റി​ല്‍​നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് പറയുന്നത്.

മൂ​ന്നു ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം. ത​ക​ഴി പാ​ല​ത്തി​ന​ടി​യി​ല്‍​നി​ന്നാ​ണ് ഒ​ന്‍​പ​തം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. ക​നി​വും സു​ഹൃ​ത്തു​ക്ക​ളും മ​ദ്യ​പി​ക്കു​മ്പോ​ഴാ​ണ് എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ന്ന​തെ​ന്നു​മാ​ണ് പു​റ​ത്തു​വ​ന്ന വി​വ​രം. എ​ന്നാ​ൽ ഇ​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ​ന്ന് നി​ഷേ​ധി​ച്ച് പ്ര​തി​ഭ രം​ഗ​ത്ത് ​വ​രി​ക​യാ​യി​രു​ന്നു