ക്രിസ്മസ് ദിനത്തിൽ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് മാനവമൈത്രി സന്ധ്യ
1490203
Friday, December 27, 2024 5:03 AM IST
മാവേലിക്കര: മാനവ സാഹോദര്യത്തിലൂടെ മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹവും സാഹോദര്യവും ശക്തിപ്പെടണമെന്ന സന്ദേശം പങ്കുവച്ച് ക്രിസ്മസ് ദിനത്തിൽ സംഘടിപ്പിച്ച മാനവ മൈത്രി സന്ധ്യ വേറിട്ടതായി.
മലങ്കര കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പുന്നമൂട് അമലഗിരി ബിഷപ് ഹൗസ് അങ്കണത്തിലാണ് മാനവമൈത്രി സന്ധ്യ സംഘടിപ്പിച്ചത്. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ചുനക്കര ജനാർദനൻ നായർ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
മാവേലിക്കര മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൾ സത്താർ മൗലവി, ശുഭാനന്ദ ആശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദൻ, ഭദ്രാസന വികാരി ജനറാൾ മോൺ. സ്റ്റീഫൻ കുളത്തുംകരോട്ട്, മുരളീധരൻ തഴക്കര,
ഫാ. ജേക്കബ് ജോൺ കല്ലട, കെഎംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, ഫാ. ജെയ്സൺ, ഫാ. സാമുവൽ പായിക്കാട്ടേത്ത്, ഫാ. ജോൺ വൈപ്പിൽ, ഫാ. റോബർട്ട് പാലവിളയിൽ തുടങ്ങിയവർ പ്രസം ഗിച്ചു.