കിഡ്സ് ഓള് കേരള ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു തുടക്കം
1490403
Saturday, December 28, 2024 4:59 AM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് സ്പോണ്സര് ചെയ്യുന്ന റോട്ടറി കപ്പിനായുള്ള മൂന്നാമത് കിഡ്സ് ഓള് കേരള ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പുന്നപ്ര കപ്പക്കട ജ്യോതി നികേതന്‍ ഇഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ തുടക്കമായി.
റോട്ടറി ഡിസ്ട്രിക്ട് 3211 ഗവര്‍ണര്‍ ഇലക്ട് ഡോ. ടീന ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. കെബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ചു. എഡിബിഎ സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. പ്രിയദര്ശന് തമ്പി ആമുഖ പ്രസംഗം നടത്തി.
ജനറല്‍ കണ്‍വീനര്‍ റോണി മാത്യു, ജ്യോതി നികേതന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് അഡ്മിനിസ്ട്രേറ്റര്‍ ബെന്‍സണ്‍ വര്‍ഗീസ്, പ്രിന്‍സിപ്പൽ സെന്‍ കല്ലുപുര, സോണ്‍ 26 അസിസ്റ്റന്റ് ഗവര്‍ണര്‍ ഗംഗാധര അയ്യര്‍, റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് ഇന്‍കമിംഗ് പ്രസിഡന്റ് വെങ്കിടാചലം,
ആലപ്പുഴ വൈഎംസിഎ ഡയറക്ടര്‍ ജോണ്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള, എഡിബിഎ പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍, മുന്‍ സെക്രട്ടറി ജോസ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.