ശിവഗിരി-ഗുരുകുലം പദയാത്ര ആരംഭിച്ചു
1490388
Saturday, December 28, 2024 4:47 AM IST
എടത്വ: എസ്എന്‍ഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 92-ാമത് ശിവഗിരി-ഗുരുകുലം തീര്‍ഥാടന പദയാത്ര എടത്വയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12ന് ആരംഭിച്ചു.
മുന്നൂറോളം പേര് പങ്കെടുക്കുന്ന പദയാത്ര ജനുവരി ഒന്നിന് ശിവഗിരിയില്‍ സമാപിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദയാത്ര ക്യാപ്റ്റനും യൂണിയന് ചെയര്‍മാനുമായ പച്ചയില്‍ സന്ദീപിന് പീത പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
രാജി മണിക്കുട്ടന് നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു, ആര്‍സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് മുഖ്യപ്രഭാഷണം നടത്തി. യോഗം കൗണ്‍സിലര്‍മാരായ എബിന് അമ്പാടി പദയാത്ര സന്ദേശം നല്കി.
യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ രവീന്ദ്രന് എഴുമറ്റൂര്‍ രഥത്തില്‍ ദീപം തെളിച്ചു. യൂണിയന് കണ്‍വീനര്‍ അഡ്വ. സുപ്രമോദം, സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറ, കെ. സോമന്, സി.പി. ശാന്ത, വിമല പ്രസന്നന്എന്നിവര് പ്രസംഗിച്ചു.