തേന്മാവിന് തണലില്‍ പോസ്റ്റ് ബോക്സ് സ്ഥാപിച്ചു
1490392
Saturday, December 28, 2024 4:47 AM IST
ആലപ്പുഴ: പോസ്റ്റ് ഓഫീസ് കെട്ടിടം മാറ്റിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പോസ്റ്റ് ബോക്സ് സ്ഥാപിച്ചു. ബസാര്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കം നിമിത്തം ഉപയോഗയോഗ്യമല്ലാതായതോടെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് പുതിയ പോസ്റ്റ് ബോക്സ് സ്ഥാപിച്ചത്.
ജില്ലാ പോലീസ് ഓഫീസും പോലീസ് ടെലിക്കമ്മ്യൂണിക്കേഷന്‍ ആൻഡ് ടെക്ക്നോളജി ഓഫീസും ജില്ലാ ജയിലും ട്രഷറിയുമുള്പ്പെടെ പ്രധാനപ്പെട്ട നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയായതു കാരണം പോസ്റ്റ് ബോക്സിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് പുതിയ പോസ്റ്റ് ബോക്സ് സ്ഥാപിച്ചത്.
മുപ്പാലത്തിനും കൊച്ചുകടപ്പാലത്തിനും മധ്യേ പ്രധാന ജംഗ്ഷനായ തേന്മാവിന് തണലിലാണ് പോസ്റ്റ് ബോക്സ് സ്ഥാപിച്ചത്. പോലീസ് ടെലിക്കമ്യൂണിക്കേഷന്‍ ആൻഡ് ടെക്നോളജി ഓഫീസിനു മുന്നില്‍ തപാല്‍ പെട്ടി സ്ഥാപിക്കുന്നതിനുള്ള അനുവാദം ലഭിക്കുന്നതിനായി പോസ്റ്റല്‍ അസി. സൂപ്രണ്ട് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് പോസ്റ്റ് ബോക്സ് സ്ഥാപിച്ചത്.