മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1490739
Sunday, December 29, 2024 5:21 AM IST
ചേര്‍ത്തല: കോണ്‍ഗ്രസ് ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ മൗനജാഥയും അനുസശോചന സമ്മേളനവും നടത്തി. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ പങ്കെടുത്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ. ഷാജിമോഹൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, എ.എസ്. സാബു, ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.
കോണ്‍ഗ്രസ് കടക്കരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചനയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് രാജേഷ് തോട്ടത്തറ അധ്യക്ഷത വഹിച്ചു.