പൂങ്കാവ് പള്ളിയിൽ ജൂബിലി വിളംബര സാന്താക്ലോസ് റാലി
1490743
Sunday, December 29, 2024 5:21 AM IST
ആലപ്പുഴ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ ഉണ്ണീശോയുടെ ജന്മദിന ജൂബിലി വിളംബര റാലി നടത്തി. സാന്താക്ലോസ് വേഷമണിഞ്ഞും മാലാഖ വേഷമണിഞ്ഞ ബാലികമാരും കുട്ടികളും പുരാതന കത്തോലിക്കാ വേഷത്തിൽ കുണുക്കും ചട്ടയും അണിഞ്ഞ അമ്മമാരും സാന്താക്ലോസ് അനുകരണ വേഷധാരികളും പഞ്ചവാദ്യത്തിന്റെയും വൈദികരുടെയും അകമ്പടിയോടെയായിരുന്നു റാലി.
ദേവാലയത്തിൽ എത്തിയതിനു ശേഷം പൂങ്കാവ് കാരിക്കുഴി സൺഡേ സ്കൂൾ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഫാ. സേവ്യർ ചിറമേൽ, ഫാ. സേവ്യർ ജിബിൻ കരിമ്പുറത്ത്, ഫാ. ബെനസ്റ്റ് ജോസഫ് ചക്കാലയ്ക്കൽ. ബ്രദർ ജോസഫ് സിറാജ്, കേന്ദ്ര സമിതി പാസ്റ്റര്‍ കൗൺസിൽ ബ്ലോക്ക് കുടുംബയൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.