അഭിഷേകാഗ്നി തീരദേശ ബൈബിൾ കൺവൻഷൻ നാളെ സമാപിക്കും
1488814
Saturday, December 21, 2024 5:08 AM IST
ചേർത്തല: വെട്ടയ്ക്കൽ അരാശുപുരം സെന്റ് ജോർജ് പള്ളി ആറാട്ടുവഴി പുളിക്കൽ ഹോളി ഫാമിലി ചാപ്പൽ മൈതാനിയിൽ 18ന് ആരംഭിച്ച അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഫാ. സാംസണ് ക്രിസ്റ്റി നയിക്കുന്ന അഭിഷേകാഗ്നി തീരദേശ ബൈബിൾ കൺവൻഷൻ നാളെ സമാപിക്കും.
കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ സമാപന സന്ദേശം നല്‍കും. കണ്വന്ഷന് നഗരിയിലെത്തുന്ന വിശ്വാസികള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വികാരി ഫാ. തമ്പി തൈക്കൂട്ടത്തില്‍ അറിയിച്ചു.