സേവാനിവാസില് ക്രിസ്മസ് ആഘോഷം
1488804
Saturday, December 21, 2024 5:00 AM IST
എടത്വ: പച്ച മദര്‍ ഷന്താള്‍സ് സേവാനിവാസില് ക്രിസ്മസ് ആഘോഷത്തിനായി എടത്വ സെന്റ് അലോഷ്യസ് എല്‍പി സ്കൂള്‍ കുട്ടികൾ എത്തി. സേവാനിവാസിലെ അമ്മമാര്‍ക്ക് സമ്മാനങ്ങളും കലാവിരുന്നുമേകി ക്രിസ്മസ് ആഘോഷിച്ചു.
എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജയിന് മാത്യു ക്രിസ്മസ് സന്ദേശം നല്കി.
പ്രധാന അധ്യാപിക റോസ് കെ. ജേക്കബ്, അധ്യാപകരായ തോമസ് മാത്യു, നിഷ ആന്‍സി എസ്, സിസ്റ്റര്‍ അനിറ്റ്, എലിസബത്ത് ആന്റണി, പിടിഎ അംഗങ്ങളായ ജോഷി ജോസഫ്, രാഖി സജൂഷ്, ഷീബാ ചെല്ലപ്പന്, ശിവരഞ്ജിനി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
കുട്ടികള്‍ സമാഹരിച്ച സാധനങ്ങള്‍ മദര്‍ ഷന്താള്‍സ് സേവാനിവാസിലെ മദര്‍ റോസ് കാനാച്ചേരിക്ക് നല്‍കുകയും ചെയ്തു.