വ്യക്തിത്വ പരിവർത്തന പരിശീലനം
1488816
Saturday, December 21, 2024 5:08 AM IST
ഹരിപ്പാട്: ആധുനികകാലത്തെ മത്സരങ്ങളെ അതിജീവിക്കുന്നതിനാവശ്യമായ കഴിവുകൾ സമ്പാദിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയോടെ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനും യുവ സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അന്തർദേശീയ യുവജന സംഘടനയായ ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ ഘടകം ജെസിഐ ചേപ്പാട് റീച്ച് ടു റീടൈൻ വ്യക്തിത്വ പരിവർത്തന (വികസന) പരിശീലന പദ്ധതി നടത്തുമെന്ന് ജെസിഐ ചേപ്പാട് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
18നും 40നും മധ്യേ പ്രായമുള്ള വ്യവസായ വാണിജ്യ സംരംഭകർ, യുവജന സംഘടന അംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, ട്രെയ്നർ ആകാൻ താത്പര്യമുള്ളവർ തുടങ്ങി വിവിധ തൊഴിൽ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു വേണ്ടിയാണ് സൗജന്യ പരിശീലനം ഒരുക്കിയിരിക്കുന്നത്.
കോർപറേറ്റ് ട്രെയ്നറും ജൂണിയർ ചേംബർ ഇന്റർനാഷണൽ പരിശീലകനുമായ എം.സി. രജിലാൻ, കോർപറേറ്റ് ട്രെയ്നറും ജെസിഐ ഓറിയന്റേഷൻ പരിശീലകനുമായ ജെസിഐ അജയ് പണിക്കരും പരിശീലനത്തിനും നേതൃത്വം നൽകും.
ഞായർ വൈകിട്ട് 3.30ന് മുട്ടം മണിമലമുക്ക് റോട്ടറി ക്ലബ് ഹാളിൽ ജെസിഐ ചേപ്പാട് പ്രസിഡന്റ് രാജേഷ് കുമാർ ഉദ്ഘാടനം ചെയ്യും. സൗജന്യമായ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പായി 9847052858 എന്ന വാട്ട്സാപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.