വൈദ്യുതി ചാർജ് വർധന പിൻവലിക്കണം: സി.കെ. ഷാജിമോഹൻ
1488813
Saturday, December 21, 2024 5:08 AM IST
തുറവൂർ: സംസ്ഥാനത്തിന്റെ വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമാക്കി ഉമ്മൻ ചാണ്ടിയും യുഡിഎഫ് സർക്കാരും ഒപ്പിട്ട ദീർഘകാലകരാർ റദ്ദ് ചെയ്ത പിണറായി സർക്കാരിന്റെ നടപടി അദാനി - ജിൻഡാൽ കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയായിരുന്നെന്നും വൈദ്യുതി ചാർജു വർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ തീരുമാനം പിൻവലിക്കണമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ആവശ്യപ്പെട്ടു.
വൈദ്യുതി ചാർജ് കുത്തനെവർധിപ്പിച്ച പിണറായി സർക്കാരിനെതിരേ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുത്തിയത്തോട് കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.
കുത്തിയതോട് പഴയപാലത്തിനു സമീപത്തുനിന്നുമാരംഭിച്ച പ്രതിഷേധ മാർച്ച് കെഎസ്ഇബി ഓഫീസിനു മുന്നിൽ സമാപിച്ചു.
തുടർന്നു നടന്ന പ്രതിഷേധ ധർണയിൽ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ.കെ. ഉമേശൻ, കെ. രാജീവൻ, തുറവൂർ ദേവരാജൻ, ദിലിപ് കണ്ണാടൻ, സി.കെ. രാജേന്ദ്രൻ, എം. കമാൽ, പി.വി. ശിവദാസൻ തുടങ്ങിയവർ പ്രസം ഗിച്ചു.