ലഹരിക്കെതിരേ കോൽകളിയിലൂടെ വിദ്യാർഥികളുടെ ബോധവത്കരണം
1489038
Sunday, December 22, 2024 5:03 AM IST
കറ്റാനം: ലഹരിക്കെതിരേ കോൽകളിയിലൂടെ വേറിട്ട ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് കറ്റാനം ജംഗ്ഷനിൽ ലഹരിക്കെതിരേ കോൽകളി നടത്തിയത്.
ആറ് കുട്ടികൾ ഉൾക്കൊള്ളുന്ന രണ്ട് ടീമായാണ് വിവിധ സ്ഥലങ്ങളിൽ ഇത് അവതരിപ്പിച്ചത്. സ്കൗട്ട് മാസ്റ്റർ സി.റ്റി. വർഗീസ്, ലീഡർ എ. നവീൻ, വൈ. സയൂജ്, ഏബൽ ജിജി എന്നിവർ നേതൃത്വം നൽകി.