കര്‍ഷകരും ന്യൂനപക്ഷവും ഒരേപോലെ അവഗണിക്കപ്പെടുന്നു: മോണ്‍. ആന്റണി എത്തയ്ക്കാട്ട്
1488810
Saturday, December 21, 2024 5:00 AM IST
മാമ്പുഴക്കരി: സര്‍ക്കാരും രാഷ്ട്രീ യ പ്രസ്ഥാനങ്ങളും കര്‍ഷകന്റെ യും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബോധപൂര്‍വമായ നിസംഗത പാലിക്കുന്നുവെന്നും നാളിതുവരെ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും കര്‍ഷകരില്‍നിന്നും സമൂഹത്തിനുണ്ടായ നന്മയും വളര്‍ച്ചയും വിസ്മരിക്കപ്പെടുന്ന രീതിയിലുള്ള സമീപനങ്ങള്‍ പല തലങ്ങളില്‍നിന്നും കാണുന്നുവെന്നും അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി സംഘടിപ്പിക്കുന്ന കര്‍ഷകരക്ഷ നസ്രാണി മുന്നേറ്റത്തിന്റെ സ്വാഗതസംഘം ഓഫീസ് മാമ്പുഴക്കരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജനറല്‍ കണ്‍വീനര്‍മാരായ ജോസ് ജോണ്‍ വെങ്ങാന്തറ, ജിനോ ജോസഫ്, എടത്വ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ക്രിസ് ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ഫൊറോന ഡയറക്ടറുമാരായ ഫാ. ജോസഫ് കുറിയന്നൂര്‍പറമ്പില്‍, ഫാ. ടോബി പുളിക്കാശേരി,
മുട്ടാര്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസഫ് കട്ടപ്പുറം, സി.ടി.തോമസ് കാച്ചാങ്കോടം, ജോര്‍ജുകുട്ടി മുക്കത്ത്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ചാക്കപ്പന് ആന്റണി, കുഞ്ഞ് കളപ്പുര, സിസി അമ്പാട്ട്, പി.സി കുഞ്ഞപ്പന്, ജോയല്‍ ജോണ്‍ റോയ്, ജോഷി കൊല്ലാപുരം, ലാലി ഇളപ്പുങ്കല്‍, സോണിച്ചന്‍ കായല്‍പ്പുറം, ലിസി ജോസ്, ജോസി ഡൊമിനിക്, ജോര്‍ജ് വര്‍ക്കി, മെര്ളിന് വി. മാത്യു , സണ്ണിച്ചന് കൊടുപ്പുന്ന, മാത്തുക്കുട്ടി കഞ്ഞിക്കര എന്നിവര്‍ പ്രസംഗിച്ചു.