ന്യൂനപക്ഷ അവകാശ പ്രഖ്യാപനവും ക്രിസ്മസ് ആഘോഷവും ഇന്ന്
1489035
Sunday, December 22, 2024 5:03 AM IST
ആലപ്പുഴ: കുട്ടനാട് എക്യൂമെനിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 4. 30ന് ന്യൂനപക്ഷ അവകാശ പ്രഖ്യാപനവും ക്രിസ്മസ് ആഘോഷ റാലിയും സംഘടിപ്പിക്കും. കിടങ്ങറ പാലത്തിന് പടിഞ്ഞാറ് വശത്തുനിന്ന് ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷ റാലി കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ എത്തിച്ചേരുമ്പോൾ നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.
കുറിയാക്കോസ് മാർ ഗീവർഗീസ് അനുഗ്രഹപ്രഭാഷണം നടത്തും. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടികാട്ട് മുഖ്യസന്ദേശം നൽകും. പുളിങ്കുന്ന് ഫൊറോന വികാരി റവ. ഡോ. ടോം പുത്തൻകളം പ്രസംഗിക്കും.
കാർഷിക മേഖലയിലെ പ്രതിസന്ധികൾ പ്രമയത്തിലൂടെ സോണിച്ചൻ ആന്റണി അവതരിപ്പിക്കും. ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും എന്ന വിഷയത്തിൽ ഫോറം കോ-ഓർഡിനേറ്റർ ജോസി ഡൊമിനിക് പ്രമേയം അവതരിപ്പിക്കും.
ഫാ. ജോസ് പറപ്പള്ളി, ഫാ. ബൈജു ആച്ചിറതലയ്ക്കൽ, ഫാ. ജോൺ തോമസ്, ഫാ. മാത്യു കവിരായിൽ, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. ജേക്കബ് പാറയ്ക്കൽ, ജിനോ ജോസഫ്, ഷിബു ലൂക്കോസ്, സാബു തോട്ടുങ്കൽ എന്നിവർ പ്രസംഗിക്കും.