പുകയില ഉത്പന്നങ്ങൾ പിടികൂടി
1488802
Saturday, December 21, 2024 5:00 AM IST
മാന്നാർ: നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഒരാൾക്കെതിരേ കേസെടുത്തു. ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ എക്സൈസും മാന്നാർ പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ രണ്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 432 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
മാന്നാർ ഓടാട്ട് പടീറ്റതിൽ ഫിറോസി(37)നെതിരേ പോലീസ് കേസെടുത്തു. പരുമലക്കടവ് കടപ്രമഠം റോഡിൽ ഫിറോസ് നടത്തുന്ന കടയിൽനിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ എ. അനീഷ്, എസ്ഐ അഭിരാം സി.എസ്, ഗ്രേഡ് എസ്ഐ അജി പണിക്കർ, എക്സൈസ് ഇൻസ്പെക്ടർ സജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.