കഞ്ചാവു ചെടികൾ കണ്ടെത്തി
1488807
Saturday, December 21, 2024 5:00 AM IST
തുറവുർ: കോടന്തുരുത്ത് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വല്ലത്തോടുനിന്ന് രണ്ടു കഞ്ചാവ് ചെടികൾ കണ്ടെത്തി. വല്ലത്തോട്ടിൽ സ്ഥിതി ചെയ്യുന്ന കനറാ ബാങ്കിനു പിന്നിലെ ഒഴിഞ്ഞ പറമ്പിൽ ആണ് രണ്ടു ചെടികൾ കണ്ടെത്തിയത്.
പുരയിടത്തിൽ പുല്ല് ചെത്താനെത്തിയ സ്ത്രീയാണ് പ്രത്യേകതരം ചെടി വളർന്നുനിൽക്കുന്നത് കണ്ടത്. ഉടൻതന്നെ സമീപത്ത് താമസിക്കുന്ന കളമശേരി സ്റ്റേഷനിലെ എസ്എച്ച്ഒ വിനുവിനെ ഇക്കാര്യം അറിയിച്ചു.
അദ്ദേഹം വിളിച്ചുപറഞ്ഞതിനെത്തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് സ്ഥലത്തെത്തുകയും എക്സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കുത്തിയതോടെ എക്സൈസ് ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെത്തി കഞ്ചാവുചെടി പറിച്ചുകൊണ്ടുപോവുകയായിരുന്നു.