സപ്തദിന ക്യാമ്പ് ആരംഭിച്ചു
1489034
Sunday, December 22, 2024 5:03 AM IST
എടത്വ: സെന്റ് അലോഷ്യസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു. തകഴി ശിവശങ്കരപ്പിള്ള മെമ്മോറിയല്‍ ഗവ. യുപി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സെമിനാറുകള്‍, ചര്‍ച്ചകള്‍, സാഹിത്യ-സാംസ്കാരികസംഗമം, മെഡിക്കല്‍ ക്യാമ്പ്, ഗാര്ഹികസര്വേ, മാലിന്യമുക്ത ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങര്‍, ജൈവകൃഷിത്തോട്ടനിര്മാണം തുടങ്ങിയ വിവിധപരിപാടികള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഉദ്ഘാടനസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദുലാല്‍ ജി. അധ്യക്ഷത വഹിച്ചു. തകഴി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയചന്ദ്രന് കെ. പഞ്ചായത്തംഗം മിനി സുരേഷ്, തകഴി ഗവ. യുപി സ്കൂള്‍ അധ്യാപകന് നൈസാം കെ. മനോജ് സേവ്യര്‍, ഇന്ദു വി.ആര്. അര്ജുന് വി.എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് 26ന് അവസാനിക്കും.
എടത്വ: പച്ച -ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറിയുടെ നാഷണല്‍ സപ്തദിന ക്യാമ്പ് എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ ആരംഭിച്ചു. ക്യാമ്പ് എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍ മുഖ്യപ്രഭാഷണം നടത്തി. സെന്റ് മേരീസ് ഹൈസ്കൂള്‍ പ്രഥമാധ്യാപിക പ്രിയ ഫിലിപ്, പിറ്റിഎ പ്രസിഡന്റ് സിനു പി.വി, ഷിജോ സേവ്യര്‍, പ്രോഗ്രാം ഓഫീസ് ബില്‍ജ ജോസ്, മേരി കോശി, ജിജ കുര്യാക്കോസ്, സിന്ധുമോള്‍ കെ.എ, റൂബിന് തോമസ് കളപ്പുര, ലീഡേഴ്സായ അലക്സ് റ്റി.സുനി, പൗളിന് ട്രീസ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.