കൊച്ചുവേളി-മംഗലാപുരം സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിക്കണം: കെ.സി. വേണുഗോപാല്‍ എംപി
1488805
Saturday, December 21, 2024 5:00 AM IST
കായംകുളം: ക്രിസ്മസ്, പുതുവത്സര തിരക്കില്‍ യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുന്ന കൊച്ചുവേളി -മംഗലാപുരം സ്പെഷല്‍ എക്സ്പ്രസ് ട്രെയിന്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവിന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
വ്യാഴം, ശനി ദിവസങ്ങളില്‍ മംഗലാപുരത്തുനിന്നും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്നും സര്‍വീസ് നടത്തുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് വലിയ തോതില്‍ സഹായകമായിരുന്നു. വെയിറ്റിംഗ് ലിസ്റ്റ് 100 കവിഞ്ഞ ട്രെയിന്‍ ഈ മാസം 26നും 28 നും കൊച്ചുവേളിയില്‍ നിന്നും 27നും 29നും മംഗലാപുരത്തുനിന്നും സര്‍വീസ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
മെമു ട്രെയിന്‍ ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചു
മാവേലിക്കര: കൊല്ലം-എറണാകുളം മെമു സ്പെഷൽ ട്രയിന്‍ തിങ്കളാഴ്ച മുതൽ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.