കല്ലുമല സ്റ്റീൽ പാലം നിർമാണത്തിന് അനുമതി: കൊടിക്കുന്നിൽ സുരേഷ് എംപി
1488812
Saturday, December 21, 2024 5:08 AM IST
കല്ലുമല: കല്ലുമല റെയിൽവേ പാതയ്ക്കു മുകളിൽ ക്ലിയർ വാട്ടർ പമ്പിങ് ലൈനുകൾക്ക് സ്റ്റീൽ പാലം നിർമിക്കുന്നതിന് അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കെഎസ്ഡബ്ല്യുഎ ജൽ ജീവൻ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് പാലം നിർമിക്കുന്നത്. മാവേലിക്കര-ചെറിയനാട് സെക്ഷൻ വരെയുള്ള മേഖലയിലാണ് അനുമതി.
പദ്ധതി നടപ്പിലാക്കുന്നതിന് 210 മിനിറ്റ് ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുന്നതിനാണ് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളത്. പദ്ധതി പൂർത്തിയാക്കുന്നതോടെ, കല്ലുമല പ്രദേശത്ത് ശുദ്ധജല വിതരണം സുഗമമാകും.