മിത്രക്കരി ജീമംഗലം കലുങ്കും റോഡും അടിയന്തരമായി പണിയണം
1489037
Sunday, December 22, 2024 5:03 AM IST
എടത്വ: മുട്ടാര്‍, മിത്രക്കരി, മാമ്പുഴക്കരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മിത്രക്കരി ജീമംഗലം കലുങ്ക് അടിയന്തരമായി പണിത് യാത്ര സുഗമമാക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മാത്യു ചീരംവേലില്‍ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് ചിറയില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ സി. ജോസഫ് ചിറയില്‍പറമ്പില്‍, മാത്യു എം. വര്‍ഗീസ് മുണ്ടയ്ക്കല്‍, ലൗലേഷ് സി. വിജയന് മാത്തുക്കുട്ടി ജോസഫ് പൂയപ്പള്ളി, ചാച്ചപ്പന് മാവേലി തുരുത്തേല്‍,
സേവ്യര്‍കുട്ടി മോളിപ്പടവില്, എം.പി ആന്റണി മുണ്ടയ്ക്കന്, സി.വി. ജോസഫ് ചിരം വേലില്‍, എ.ഡി. അലക്സാണ്ടര്‍ ആറ്റുപ്പുറം എന്നിവര്‍ പ്രസംഗിച്ചു.