പിണറായി സർക്കാരിനെ ജനം വെറുത്തു: അനൂപ് ജേക്കബ്
1488809
Saturday, December 21, 2024 5:00 AM IST
ആലപ്പുഴ: പിണറായി സർക്കാരിനെ ജനങ്ങൾ വെറുത്തെന്ന് കേരള കോൺഗ്രസ്-ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽഎ. കേരള കോൺഗ്രസ്-ബി സംസ്ഥാന, ജില്ലാ നേതാക്കൾ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിൽ ചേരുന്ന ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ പോലും പിണറായി സർക്കാരിനെ എതിർക്കുകയാണ്. ഉടൻതന്നെ എൽഡിഎഫിലെ ചില ഘടകകക്ഷികള്‍ മുന്നണി വിടുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ്-ബി വിഭാഗം മുൻ ജില്ലാ പ്രസിഡന്റുമാരായ ഷാജി സക്കറിയ, ജോണി മുക്കം, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ നായർ, ജില്ലാ ഭാരവാഹികളായ ജോൺ പാപ്പി, പങ്കജാക്ഷൻ എന്നിവരുൾപ്പെടെയുള്ളവർ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിൽ ചേർന്നു.
ലയന സമ്മേളനത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കോശി തുണ്ടുപറമ്പില്‍, സംസ്ഥാന ഉന്നതാധികാരസമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, നൈനാൻ തോമസ്, ഷാജി വാണിയപ്പുരയ്ക്കല്‍, ജേക്കബ് തരകൻ, ലിയോ തരകൻ, ജോണ്‍സ് മാത്യു, രാജൻ തെക്കേവിള, അഡ്വ. ഗോപകുമാർ,
പാർട്ടി ജില്ലാ ഭാരവാഹികളായ അനീഷ് ആറാട്ടുകുളം, ജോജി കരിക്കുംപള്ളി, വിജയകുമാർ വാലയില്‍, കെ.എൻ. സാംസണ്, പി.ബി. സപ്രു, ഏബ്രാഹം കുഞ്ഞാപ്പച്ചൻ, തങ്കച്ചൻ കൊല്ലമല, തോമച്ചൻ കളപ്പുരയ്ക്കല്‍, പി.എസ്. ഗോപിനാഥപിള്ള, കൃഷ്ണപുരം പ്രകാശ്, ജോയി ചക്കുംകരി, ബിജു താശിയില്‍, ആന്‍ഡ്രൂസ് റൊസാരിയോ, മെറ്റില്‍ഡ സാന്റൻലി, സി.പി. രാഹുല്‍, ജോമോൻ നടുവിലേക്കളം, തൊമ്മിക്കുട്ടി വാളംപറമ്പില്‍ എന്നിവർ പ്രസംഗിച്ചു.