ക്രിസ്മസ് ആഘോഷവും പ്രതിഭാസംഗമവും
1488815
Saturday, December 21, 2024 5:08 AM IST
ചേര്‍ത്തല: കേരള സാബർമതി സാംസ്കാരികവേദിയുടെ ക്രിസ്മസ് ആഘോഷവും പ്രതിഭാസംഗമവും എസ്എൽ പുരം രംഗകല ഓഡിറ്റോറിയത്തിൽ ചലച്ചിത്ര സംവിധായകനും നടനുമായ ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്തു.
സാബർമതി സംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു. കെ.ആർ. കുറുപ്പ്, ബി. ജോസുകുട്ടി, ഡോ. ഫിലിപ്പോസ് തത്തംപള്ളി, ഡോ. ബിനി അനിൽകുമാർ എന്നിവർക്ക് സാബർമതി സാഹിത്യ പ്രതിഭാപുരസ്കാരം നൽകി ആദരിച്ചു.
ഇതോടൊപ്പം സ്വന്തമായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇരുപതോളം എഴുത്തുകാരെയും ചടങ്ങില്‍ ആദരിച്ചു. ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം ക്രിസ്മസ് സന്ദേശം നൽകി. രാജു പള്ളിപ്പറമ്പിൽ, രവി പാലത്തിങ്കൽ, എം.ഇ. ഉത്തമക്കുറുപ്പ്,
കെ.ആർ. കുറുപ്പ് മാരാരിക്കുളം, ഗോപികാ രംഗൻ, കലവൂർ വിജയൻ, ആശ കൃഷ്ണാലയം, കരപ്പുറം രാജശേഖരൻ, ബീന കുറുപ്പ്, ബിനി രാധാകൃഷ്ണൻ, ദിലീപ് കുമാർ, ജയിംസ് ജോൺ, നിമ്മി അലക്സാണ്ടർ, എച്ച്. സുധീർ എന്നിവർ പ്രസംഗിച്ചു.