മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു
1487760
Tuesday, December 17, 2024 5:09 AM IST
മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഇന്ദിരാദാസ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് അധ്യക്ഷര്‍, കുടുംബശ്രീ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്ര ബുദ്ധജംഗ്ഷനില്‍ നിന്നാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ കലാ മത്സരങ്ങളും മാവേലിക്കര ബിഷപ്മൂര്‍ കോളജ് മൈതാനം, ബോയ്സ് എച്ച്എസ്എസ് മൈതാനം, പനച്ചമൂട് ബേബി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ കായിക മത്സരങ്ങളും നടക്കും.
22ന് നടക്കുന്ന സമാപന സമ്മേളനം എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടം ചെയ്യും. യു. പ്രതിഭ എംഎല്‍എ സമ്മാനം വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഇന്ദിരാദാസ് അധ്യക്ഷയാകും.