ക്രിസ്മസ് ആഘോഷവും പ്രതിഭാസംഗമവും നാളെ
1487766
Tuesday, December 17, 2024 5:18 AM IST
ചേര്‍ത്തല: കേരള സബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പോഷക സംഘടനയായ കേരള സബര്‍മതി സാംസ്കാരികവേദിയുടെ ക്രിസ്മസ് ആഘോഷവും പ്രതിഭാസംഗമവും 18ന് എസ്എല്‍ പുരം രംഗകല ഓഡിറ്റോറിയത്തില്‍ നടത്തും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, ജനറല്‍ സെക്രട്ടറി ടോം ജോസ് ചമ്പക്കുളം, കോ-ഓര്‍ഡിനേറ്റര്‍ രാജു പള്ളിപ്പറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
18ന് പകല്‍ 2.30ന് ചലച്ചിത്ര സംവിധായകനും നടനുമായ ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്യും. സാംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അധ്യക്ഷനാകും. ലോക കവിസമ്മേളനത്തില്‍ പങ്കെടുത്ത ബി. ജോസുകുട്ടി, ഫിലിപ്പോസ് തത്തംപള്ളി, ഡോ. ബിനി അനില്‍കുമാര്‍ എന്നിവര്‍ക്ക് സബര്‍മതി സാഹിത്യ പ്രതിഭാപുരസ്കാരം സമ്മാനിക്കും.
സ്വന്തമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ചേര്‍ത്തലയിലെ 12 എഴുത്തുകാരെ ആദരിക്കും. തുടര്‍ന്ന് ക്രിസ്മസ് ആഘോഷവും കലാ-സാഹിത്യ സംഗമവും നടക്കും