എടത്വ: ​ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് നോ​​മ്പ് മ​ഹോ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി. 108 നാ​ളി​കേ​രം കൊ​ണ്ടു​ള്ള മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ക്ഷേ​ത്ര മാ​നേ​ജിം​ഗ് ട്ര​സ്റ്റി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ഒ​ള​ശ മം​ഗ​ല​ത്ത് ഇ​ല്ല​ത്ത് ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി,

മു​ര​ളീധ​ര​ൻ ന​മ്പൂ​തി​രി മേ​ൽ​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ൻ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ർ​ഗാദ​ത്ത​ൻ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തൃ​ക്കൊടി​യേ​റ്റും ച​മ​യ​ക്കൊ​ടി​യേ​റ്റും ന​ട​ന്നു. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ന്നു രാ​വി​ലെ എട്ടിന് ബ്ര​ഹ്മ​ശ്രീ ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മിക​ത്വ​ത്തി​ൽ സ​ർ​വൈ ശ്വ​ര്യ സ്വ​സ്തി​യ​ഞ്ജം ആ​രം​ഭി​ക്കും. 20ന് ​രാ​വി​ലെ 9.30ന് ​നാ​രീ​പൂ​ജ ന​ട​ക്കും. വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ റാ​ണി മോ​ഹ​ൻ​ദാ​സി​ന്‍റെ പാ​ദം ക​ഴു​കി മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി നാ​രീ​പൂ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ൽ​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ൻ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ർ​ഗാദ​ത്ത​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ കാ​ർമിക​ത്വം വ​ഹി​ക്കും.

നാ​രീ​പൂ​ജ​ക്കു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ക്ഷേ​ത്ര മാ​നേ​ജിം​ഗ് ട്ര​സ്റ്റി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ-​സാ​മു​ദാ​യി​ക- സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.

26ന് ​രാ​വി​ലെ 9ന് ​ക​ല​ശാ​ഭി​ഷേ​ക​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​കാ​വും​ഭാ​ഗം തി​രു-ഏ​റാ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ൽനി​ന്ന് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 27ന് ​കാ​വ​ടി - ക​ര​കാ​ട്ട​വും ച​ക്ക​ര​ക്കു​ള​ത്തി​ൽ ആ​റാ​ട്ടും തൃ​ക്കൊ​ടി​യി​റ​ക്ക​വും തു​ട​ർ​ന്ന് മ​ഞ്ഞ​നീ​രാ​ട്ടും ന​ട​ക്കും.

പ​ന്ത്ര​ണ്ട് നോ​യ​മ്പ് മ​ഹോ​ത്സ​വ​ത്തി​ന് മീ​ഡി​യ ക​ൺ​വീ​ന​ർ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഉ​ത്സ​വ ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് എം.​പി. രാ​ജീ​വ്, സെ​ക്ര​ട്ട​റി പി.​കെ. സ്വാ​മി​നാ​ഥ​ൻ, കെ.​എ​സ്. ബി​നു എ​ന്നി​വ​ർ നേ​തൃത്വം ന​ൽ​കും.