വരുമാനവര്‍ധനവ് കണ്ടെത്തി സ്ത്രീശക്തീകരണം നടപ്പാക്കണം: കെ.ജി. രാജേശ്വരി
1488143
Wednesday, December 18, 2024 7:44 AM IST
ചേർത്തല: തൊഴിൽ സംരംഭങ്ങളിലൂടെ വരുമാനവര്‍ധനവ് കണ്ടെത്തി സ്ത്രീശക്തീകരണം യാഥാര്‍ഥ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ മൈക്രോ, സ്മോൾ, മീഡിയം, എന്റർപ്രണർ ഡവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ സെന്ററിന്റെയും ടി.എ. പ്രഭാകരൻ മെമ്മോറിയൽ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആധുനിക വസ്ത്ര നിർമാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
അസിസ്റ്റന്റ് ഡയറക്ടർ എം.എ. സഫൂറ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ആർ. രജിത, വാർഡ് കൗൺസിലർ എ. അജി, ട്രസ്റ്റ് സെക്രട്ടറി പി. നളിനപ്രഭ, ചീഫ് ഇൻസ്ട്രക്ടർ എൻ.പി. വിജി എന്നിവർ പ്രസംഗിച്ചു.