സ്വാഗതസംഘം ഉദ്ഘാടനം 18ന് കര്‍ഷകരക്ഷ നസ്രാണി മുന്നേറ്റം ഫെബ്രുവരി 15ന്
1487759
Tuesday, December 17, 2024 5:09 AM IST
ചങ്ങനാശേരി: അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് നടത്തുന്ന കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റത്തിന്റെ സ്വാഗതസംഘം ഓഫീസ് നാളെ വൈകുന്നേരം അഞ്ചിന് മാമ്പുഴക്കരി ക്രിസ് ഓഫീസില്‍ നടക്കും. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് ഉദ്ഘാടനം ചെയ്യും.
അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ക്രിസ് ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ഫൊറോന വികാരിമാരായ ഫാ. ടോം പുത്തന്‍കളം, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍, ഫൊറോന ഡയറക്ടറുമാരായ ഫാ. ജോസഫ് കുറിയന്നൂര്‍പറമ്പില്‍, ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ഫാ. ടോബി പുളിക്കാശേരി, അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജോസ് ജോണ്‍, ജിനോ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റത്തിന്റെ ഭാഗമായി കുട്ടനാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നവോത്ഥാന, സാഹിത്യ, കര്‍ഷക സദസുകള്‍ ന്നിവ സംഘടിപ്പിക്കും. കുട്ടനാടന്‍ മേഖലയുടെ വികസനത്തിനും പൈതൃക പരമായ നിലനില്‍പ്പിനും അനുയോജ്യമായ വികസന രൂപരേഖ തയാറാക്കും. മുന്നേറ്റത്തിന്റെ ഭാഗമായി അതിരൂപതയിലെ എല്ലാ പള്ളികളിലും കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റുകള്‍ രൂപീകരിക്കും.
ഫെബ്രുവരി 15ന് മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനില്‍നിന്ന് ചങ്ങനാശേരി പെരുന്നയിലേക്ക് മേഖലയില്‍നിന്നുള്ള 1500 പേര് പങ്കെടുക്കുന്ന ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കും. 3.30ന് പെരുന്നയില്‍നിന്ന് എസ്ബി കോളജിലേക്ക് അവകാശ സംരക്ഷണ റാലിയും തുടര്‍ന്ന് കോളജ് മൈതാനിയില്‍ അവകാശ പ്രഖ്യാപന മഹാസമ്മേളനവും നടക്കും.